മേഘാ ട്രോപിക്‌സ് ഭ്രമണപഥത്തില്‍

single-img
12 October 2011

ഹൈദരാബാദ്: ഇന്ത്യ – ഫ്രഞ്ച് സംയുക്തസംരംഭമായ മേഘാ ട്രോപികസ്് വിജയകരമായി വിക്ഷേപിച്ചു. രാവിലെ പതിനൊന്നിന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണവാഹനമായ പിഎസ്എല്‍വിസി പതിനെട്ടിലേറിയാണ് ഉപഗ്രഹം 867 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിയത്.

കാലാവസ്ഥാ വ്യതിയാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള പഠനമാണ് മേഘാ ട്രോപിക്‌സിന്റെ പ്രധാന ദൗത്യം. ഇരുരാജ്യങ്ങളുടെയും കാലാവസ്ഥാ മേഖലകളുടെ സൂക്ഷ്മനിരീക്ഷണവും ഇതില്‍ ഉള്‍പ്പെടുന്നു. പിഎസ്എല്‍വിയുടെ ഇരുപതാമത് വിക്ഷേപണമാണ് ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കിയത്.

ആയിരം കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം. 163 കോടി രൂപ ചെലവഴിച്ചാണ് മേഘാട്രോപ്പിക്‌സി നിര്‍മിച്ചത്. ഇരുപത്തിരണ്ടു മിനിട്ടു നീണ്ട വിക്ഷേപണയാത്രയില്‍ ഖര – ദ്രവ ഇന്ധനങ്ങള്‍ മാറി ഉപയോഗിക്കുന്ന നാലുഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് മേഘാ ട്രോപിക്‌സ് ഭ്രമണപഥത്തിലെത്തിയത്.

മേഘാട്രോപ്പിക്കിനൊപ്പം ലക്‌സംബര്‍ഗില്‍ നിന്നുള്ള വെസല്‍ സാറ്റ് -1 , ചെന്നൈ എസ്ആര്‍എം സര്‍വകലാശാലയില്‍ ന ിര്‍മിച്ച എസ്ആര്‍എം സാറ്റ്, കാണ്‍പൂര്‍ ഐഐടിയില്‍ നിന്നുള്ള ജുഗുണു എന്നീ ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചു.