ഐസ്‌ക്രീം കേസിലും അസി.കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയ്‌ക്കെതിരെ പരാതി

single-img
12 October 2011

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍ വാണിഭക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് പകരം അസി.കമ്മീഷണര്‍ രാധാകൃഷ്ണപിള്ള അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചുവെന്ന് പരാതി. രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസ് അന്വേഷിച്ചത് ഡിവൈഎസ്പി ജയ്‌സണ്‍ എബ്രഹാമായിരുന്നു.

എന്നാല്‍ രാധാകൃഷ്ണപിള്ളയാണ് ഈ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതെന്നാണ് കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ എന്‍.കെ.അബ്ദുള്‍ അസീസ് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.