കെ.സുധാകരന്‍ എംപിയുടെ ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് മുഖ്യമന്ത്രി

single-img
11 October 2011

തിരുവനന്തപുരം: പെരുമ്പാവൂരില്‍ ബസ് യാത്രക്കാരനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ പ്രതിയായ കെ.സുധാകരന്‍ എംപിയുടെ ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. തലച്ചോറിലേറ്റ ക്ഷതത്തെത്തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് യാത്രക്കാരനായ രഘു മരിക്കാന്‍ കാരണമെന്ന് പോസ്റ്റുമാര്‍ട്ടത്തില്‍ പറയുന്നുണ്‌ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.