പെരുമ്പാവൂര്‍ കൊലപാതകം: ഗണ്‍മാന്‍ കുറ്റക്കാരനല്ലെന്ന് കെ.സുധാകരന്‍

single-img
11 October 2011

കണ്ണൂര്‍: പെരുമ്പാവൂരില്‍ മോഷണക്കുറ്റം ആരോപിച്ച് യാത്രക്കാരനെ അടിച്ചുകൊന്ന സംഭവത്തില്‍ തന്റെ ഗണ്‍മാന്‍ സതീഷ് കുറ്റക്കാരനല്ലെന്നാണ് തനിക്ക് ലഭിച്ച റിപ്പോര്‍ട്ടെന്ന് കെ.സുധാകരന്‍ എംപി. തന്റെ ഗണ്‍മാനായതുകൊണ്ടാണ് സതീഷിനെതിരെ കുറ്റം ആരോപിക്കുന്നത്. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ഇന്നലെ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ മോഷണക്കുറ്റം ആരോപിച്ച് യാത്രക്കാരനെ അടിച്ചുകൊന്ന കേസില്‍ സുധാകരന്റെ ഗണ്‍മാന്‍ സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു.