എസ്എഫ്‌ഐ സംഘര്‍ഷം: നാലു റൗണ്ട് വെടിവെച്ചുവെന്ന് അസി. കമ്മീഷണര്‍

single-img
10 October 2011

കോഴിക്കോട്: കോഴിക്കോട് എസ്എഫ്‌ഐ സംഘര്‍ഷത്തിനിടെ നാലു തവണ ആകാശത്തേക്ക് വെടിവെച്ചതായി കോഴിക്കോട് അസി. കമ്മീഷണര്‍ വെളിപ്പെടുത്തി. തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്നും അസി.കമ്മീഷണര്‍ രാധാകൃഷ്ണപിള്ള പറഞ്ഞു.

പ്രകോപിതരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ തനിക്ക് മുന്നില്‍ മറ്റു മാര്‍ഗമില്ലായിരുന്നുവെന്ന് അസി. കമ്മീഷണര്‍ മേലുദ്യോഗസ്ഥരോട് വിശദീകരിച്ചു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ തഹസില്‍ദാര്‍ പ്രേംരാജിന്റെ നിര്‍ദേശപ്രകാരമാണ് വെടിവെച്ചതെന്നും രാധാകൃഷ്ണപിള്ള പറഞ്ഞു.