ബസ് യാത്രക്കാരനെ മര്‍ദിച്ചുകൊന്നു

single-img
10 October 2011

പെരുമ്പാവൂര്‍: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്റെ പോക്കറ്റടിച്ചുവെന്നാരോപിച്ചു സഹയാത്രികരില്‍ ചിലര്‍ ചേര്‍ന്നു മര്‍ദിച്ച യാത്രക്കാരന്‍ മരിച്ചു. പാലക്കാട് സ്വദേശിയായ രഘു (40) ആണു തൃശൂരില്‍ നിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന ബസില്‍ മര്‍ദനമേറ്റു മരിച്ചത്. പെരുമ്പാവൂരില്‍ ഇറങ്ങിയ രഘു അവശനിലയിലായിരുന്നു. കെഎസ്ആര്‍ടിസി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. രഘു ആശുപത്രിയില്‍ എത്തുംമുമ്പേ മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേരെ പെരുമ്പാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശി സന്തോഷ്, തിരുവനന്തപുരം സ്വദേശി സതീശ് എന്നിവരാണു കസ്റ്റഡിയിലുള്ളത്. കെ. സുധാകരന്‍ എംപിയുടെ ഗണ്‍മാനാണു സതീശ് എന്നു പോലീസ് പറയുന്നു. മരിച്ച രഘുവിന്റെ പക്കല്‍ നിന്നു 10,000 രൂപ പോലീസ് കണെ്ടടുത്തിരുന്നു. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട്ടുള്ള പ്ലാസ്റ്റിക് കമ്പനിയിലെ തൊഴിലാളിയാണു രഘു. ഇന്നലെ രാത്രി ഏഴരയോടെയാണു സംഭവം. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പോലീസ് ഏതാനും യാത്രക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണെ്ടങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളി പ്പെടുത്തിയിട്ടില്ല.