വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

single-img
8 October 2011

തിരുവനന്തപുരം വെട്ടുതുറയില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ് പ്രാക്ടീസ് നടത്തിയിരുന്ന സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു. വെട്ടുതുറ ജനതാ ഹോസ്പിറ്റലിലെ ശോഭനയെന്ന വ്യാജ ഡോക്ടര്‍ കഴിഞ്ഞ 28-ാം തീയതി ചികിത്സിച്ച കഠിനംകുളം പുതുവല്‍ സ്വദേശി ജയന്‍ മരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വെട്ടുതുറയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ബിനേഷ്, രതീഷ്, ബിനു, ഷിബു അപ്പുക്കുട്ടന്‍ എന്നിവരുടെ അവസരോചിതമായ ഇടപെടല്‍ മൂലം കഠിനംകുളം എസ്.ഐ. വിക്രമനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

റിപ്പോര്‍ട്ട്: മാത്യു ഫെര്‍ണാണ്ടസ്