കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണന്‍ രാജിവെച്ചു

single-img
8 October 2011

കണ്ണൂര്‍: കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണന്‍ രാജിവെച്ചു. കെപിസിസി നേതൃത്വത്തിന് ഫാക്‌സ് വഴിയാണ് രാമകൃഷ്ണന്‍ രാജിക്കത്ത് അയച്ചുകൊടുത്തത്. രാമകൃഷ്ണന്‍ രാവിലെ രാജിസന്നദ്ധത അറിയിച്ചിരുന്നു. കൂത്തുപറമ്പ് വെടിവെയ്പ്പിന് പിന്നില്‍ കെ.സുധാകരന്‍ എംപിയാണെന്ന് ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് രാമകൃഷ്ണനോട് കെപിസിസി വിശദീകരണം തേടിയിരുന്നു.