സ്മാര്‍ട്ട് സിറ്റി ഒന്നാംഘട്ടം രണ്ട് വര്‍ഷത്തിനകമെന്ന് മുഖ്യമന്ത്രി

single-img
7 October 2011

കൊച്ചി: സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ 20 മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതിയുടെ പുതുക്കിയ മാസ്റ്റര്‍ പ്ലാന്‍ ഒരു മാസത്തിനകവും വിശദമായ മാസ്റ്റര്‍ പ്ലാന്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെയും തയാറാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാക്കനാട് നിര്‍ദിഷ്ട സ്മാര്‍ട്ട്‌സിറ്റി പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഗ്രൂപ്പ് സിഇഒ അബ്ദുള്‍ലത്തീഫ് അല്‍മുല്ല, മന്ത്രിമാരായ പികെ.കുഞ്ഞാലിക്കുട്ടി, കെ.ബാബു, വി.കെ.ഇബ്രാഹിംകുഞ്ഞ്, സ്മാര്‍ട്ട്‌സിറ്റി മാനേജിംഗ് ഡയറക്ടര്‍ ബാജു ജോര്‍ജ്, വ്യവസായ പ്രമുഖന്‍ എം.എ.യൂസഫലി, എം.എല്‍.എമാരായ എസ്.ശര്‍മ്മ, വി.പി.സജീന്ദ്രന്‍, കെ.പി.ധനപാലന്‍ എം.പി. എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.