വിപണിയിൽ മുന്നേറ്റം

single-img
7 October 2011

നാലു ദിവസത്തെ തുടർച്ചയായ തകർച്ചക്ക് ശേഷം ഇന്ത്യൻ വിപണിയിൽ ശക്തമായ മുന്നേറ്റം.വ്യാപാരം ആരംഭിച്ച ഉടൻ 500ലേറെ പോയന്റ് ഉയര്‍ന്ന് 16,326.97 ലെത്തി. രാവിലെ 10 ആയപ്പോഴേക്കും സൂചിക 552.12 പോയന്റിന്റെ നേട്ടവുമായി 16,344.53ലാണ്. നിഫ്റ്റിയാകട്ടെ, 165.60 പോയന്റ് കുതിച്ചുയര്‍ന്ന് 4,916.90ലും എത്തി.

അമേരിക്കൻ വിപണിയും വ്യാഴാഴ്ച നേട്ടത്തിലാണു അവസാനിച്ചത്.ഏഷ്യന്‍ വിപണികളെല്ലാം ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ഇതാണ് ഇന്ത്യന്‍ വിപണിക്ക് ഉണര്‍വേകിയത്.