ഉസാമയുടെ കുടുംബത്തിനു പാകിസ്ഥാൻ വിടാൻ അനുമതി

single-img
6 October 2011

പാകിസ്ഥാനിൽ കഴിയവേ അമേരിക്ക കൊലപ്പെടുത്തിയ അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദന്റെ ഭാര്യമാര്‍ക്കും മക്കള്‍ക്കും പാകിസ്താന്‍ വിട്ടുപോകാന്‍ അനുമതി. അബോട്ടാബാദില്‍ നടന്ന അമേരിക്കന്‍ സൈനിക നടപടിയെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷനാണ് രാജ്യംവിടാന്‍ അനുമതി നല്‍കിയത്,ലാ‍ാദന്റെ ഭാര്യമാരെയും മക്കളെയും ചോദ്യം ചെയ്ത് പൂർത്തിയായതായി അന്വേഷണ കമ്മീഷൻ അറിയിച്ചു
കഴിഞ്ഞ മെയ് രണ്ടിനാണു സൈനിക നടപടിയിലൂടെ അമേരിക്ക ലാദനെ വധിച്ചത്.തുടർന്ന് ലാദനൊപ്പം കഴിഞ്ഞിരുന്ന ഭാര്യമാരെയും മക്കളെയും പാകിസ്താന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത്.