അധ്യാപകൻ മൊഴിമാറ്റി.കടയ്ക്കലില്‍ പോയിരുന്നെന്ന് പുതിയ വെളിപ്പെടുത്തൽ

single-img
6 October 2011

കടയ്ക്കലോ നിലമേലോ പോയിട്ടില്ലെന്നുള്ള മൊഴി വാളകത്ത് ആക്രമണത്തിനിരയായ അധ്യാപകൻ തിരുത്തി.കടയ്ക്കലിൽ താൻ പോയിരുന്നതായി അന്വേഷണസംഘത്തോട് അധ്യാപകൻ വെളിപ്പെടുത്തി.
നേരത്തെ അന്വേഷണ സംഘവും മജിസ്‌ട്രേറ്റും കൃഷ്ണകുമാറില്‍ നിന്നും മൊഴിയെടുത്തിരുന്നു. മജിസ്‌ട്രേറ്റിനും പോലീസിനും നല്‍കിയ മൊഴികള്‍ക്ക് പരസ്പരബന്ധമില്ലെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കൃഷ്ണകുമാറില്‍ നിന്നും വീണ്ടും മൊഴിയെടുക്കാന്‍ സംഘം തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം കാറോടിച്ച് ഡി ഇ ഒ ഓഫീസിലും സ്കൂളിലും പോയി മടങ്ങും വഴിയാണു ആക്രമണമുണ്ടായതെന്ന് അധ്യാപകൻ മൊഴി നൽകിയിരുന്നു.എന്നാൽ,കൃഷ്ണകുമാർ ഡി ഇ ഒ ഓഫീസിൽ പോയ ശേഷം വൈകിട്ട് വീട്ടിൽ മടങ്ങിയെത്തിയെന്നും ആറരയോടെയാണു നിലമേലിൽ പോയതെന്നും ഭാര്യ പോലീസിൽ മൊഴി നൽകിയിരുന്നു.രാത്രി 10.10നു നിലമേൽ ജംക്ഷനിൽ നിന്ന് ഫോണിൽ വിളിച്ചതായും അര മണിക്കൂറിനുള്ളിൽ വീട്ടിൽ എത്തുമെന്ന് പറഞ്ഞതായും ഭാര്യയുടെ മൊഴിയിലുണ്ട്.പിന്നീട് പോലീസ് മൊബൈൽ ഫോൺ അടിസ്ഥാനമാക്കി പോലീസ് നറ്റത്തിയ അന്വേഷണത്തിൽ ഭാര്യ പറഞ്ഞതാണു ശരിയെന്ന് തെളിഞ്ഞിരുന്നു,കഴിഞ്ഞ മൂന്ന് ദിവസമായി കൃഷ്ണകുമാർ നിലമേലും കടയ്ക്കലും പോയിരുന്നതായും ടവർ ലൊക്കേഷൻ വഴി പോലീസ് സ്ഥീരീകരിച്ചീട്ടൂണ്ട്.