ഫോൺ വിളി അല്ല നാടിന്റെ പ്രശ്നം:ഉമ്മൻ ചാണ്ടി

single-img
6 October 2011

 ആർ ബാലകൃഷ്ണപിള്ളയുടെ ഫോൺ വിളിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാനാണു ശ്രമം. ഒരു ഫോണ്‍വിളിയാണോ സംസ്ഥാനത്തെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം എന്നു ചിന്തിക്കണം. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണിത്. ജയില്‍ ചട്ടം ലംഘിച്ചിട്ടുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കാനുള്ള സ്വാതന്ത്യം എല്ലാവര്‍ക്കുമുണ്ട്. ഫോണ്‍ വിളി വിവാദത്തില്‍ കുറ്റക്കാര്‍ ആരായാലും നടപടി സ്വീകരിക്കുമെന്നു ഉമ്മൻ ചാണ്ടി പറഞ്ഞു.