ഐസ്‌ക്രീം കേസ്: കുഞ്ഞാലിക്കുട്ടിക്കെതിരേ രണ്ടു സ്ത്രീകള്‍ മൊഴി നല്‍കി

single-img
4 October 2011

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരേ രണ്ടു സ്ത്രീകള്‍ മൊഴി നല്‍കി. ബിന്ദു, റോസ്‌ലിന്‍ എന്നീ സാക്ഷികളാണ് ഇന്നലെ മൊഴി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ജയ്‌സണ്‍ എബ്രഹാമിന് മുന്‍പാകെ ആയിരുന്നു മൊഴി നല്‍കിയത്. മൊഴി വീണ്ടും നല്‍കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കഴിഞ്ഞയാഴ്ച കോടതിക്ക് കത്തെഴുതിയിരുന്നു.