മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചെളി പരിശോധന ഇന്നു തുടങ്ങും

single-img
3 October 2011

ഇടുക്കി: നാഷണല്‍ പവര്‍ റിസര്‍ച്ച് സ്‌റ്റേഷനില്‍ നിന്നുളള സംഘത്തിന്റെ നേതൃത്വത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്ന് ചെളി പരിശോധന നടത്തും. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദേശാനുസരണമാണ് സംഘം ചെളി പരിശോധനയ്ക്കായി എത്തിയിരിക്കുന്നത്.

അണക്കെട്ടില്‍ സംഭരിക്കാവുന്ന വെളളത്തിന്റെ അളവും കണെ്ടത്തണമെന്ന് സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ചുളള പരിശോധനയില്‍ നാഷണല്‍ പവര്‍ റിസര്‍ച്ച് സ്‌റ്റേഷനില്‍ നിന്നുളള വിദഗ്ധര്‍ക്ക് പുറമേ പൊളളാച്ചിയിലെ തമിഴ്‌നാട് വാട്ടര്‍ ഷെഡ് മാനേജ്‌മെന്റ് പ്രോജക്ടിലെ അംഗങ്ങളും പങ്കെടുക്കും.