വി.എസ് തന്റെ കുടുംബത്തോട് പക തീര്‍ക്കുകയാണെന്ന് ഗണേഷ്‌കുമാര്‍

single-img
1 October 2011

പാനൂര്‍: വി.എസ് അച്യുതാനന്ദന്‍ തന്റെ കുടുംബത്തോട് പക തീര്‍ക്കുകയാണെന്ന് മന്ത്രി ഗണേഷ്‌കുമാര്‍. തനിക്കെതിരായ വി.എസിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും കണ്ണൂര്‍ പാനൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ഗണേഷ്‌കുമാര്‍ പറഞ്ഞു.

ആശുപത്രിയിലായശേഷം താന്‍ അച്ഛനെയോ അച്ഛന്‍ തന്നെയോ ഫോണില്‍ വിളിച്ചിട്ടില്ല. കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിയുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ല. അധ്യാപകനെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും താന്‍ ഇടപെട്ടിട്ടില്ല. ബാലകൃഷ്ണപിള്ള ഫോണ്‍ വിളിച്ചിട്ടുണ്‌ടെങ്കില്‍ അത് തെറ്റാണെന്നും ഗണേഷ് പറഞ്ഞു.

മകന്‍ അരുണ്‍കുമാറിനെതിരേ ഇന്നലെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ വി.എസ് പ്രതിപക്ഷനേതാവിന്റെ പദവി രാജിവക്കേണ്ടതാണ്. ധാര്‍മികത പറയുന്ന അദ്ദേഹം സ്വന്തം കാര്യത്തില്‍ എന്തുകൊണ്ട് ധാര്‍മികത കാണിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ ചോദിച്ചു