അഗ്നി-11 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

single-img
30 September 2011

ഭുവനേശ്വര്‍: ആണവ വാഹകശേഷിയുള്ള അഗ്നി-11 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ഒറീസയിലെ വീലേഴ്‌സ് ദ്വീപിലുള്ള പ്രതിരോധ വിക്ഷേപണത്തറയില്‍ നിന്നാണ് പരീക്ഷിച്ചത്. രാവിലെ 9.30 ഓടെയായിരുന്നു പരീക്ഷണം. കഴിഞ്ഞ ആഗസ്റ്റ് 29 ന് നടത്താനിരുന്ന പരീക്ഷണ വിക്ഷേപണം സാങ്കേതിക തകരാറിനെ തുടര്‍ന്ന് നീട്ടിവക്കുകയായിരുന്നു.