പാക്കിസ്ഥാനില്‍ 40 ലക്ഷം കുട്ടികള്‍ പട്ടിണിയുടെ നിഴലില്‍

single-img
30 September 2011

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പ്രളയബാധിത മേഖലയായ സിന്ധ് പ്രവിശ്യയില്‍ 40 ലക്ഷത്തോളം കുട്ടികള്‍ പട്ടിണിയുടേയും വിവിധ രോഗങ്ങളുടേയും നിഴലിലാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പ്രവിശ്യയിലെ 80 ലക്ഷത്തോളം ജനങ്ങളാണ് ദുരിതത്തിലായത്. പ്രളയബാധിത മേഖലയില്‍ നിന്നു പാലായനം ചെയ്തവര്‍ ഉയര്‍ന്ന പ്രദേശങ്ങളിലും റെയില്‍വേ ട്രാക്കുകളിലും പാതയോരത്തെ താത്കാലിക കുടിലുകളിലുമാണ് കഴിയുന്നത്. വളരെക്കുറിച്ച് പേര്‍ക്കു മാത്രമാണ് സഹായം എത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ബഹുഭൂരിപക്ഷവും മലിനജലമാണ് കുടിക്കാന്‍ ഉപയോഗിക്കുന്നത്. ഇതു പകര്‍ച്ചവ്യാധികള്‍ക്കു ഇടയാക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.