എലിപ്പനി: കോഴിക്കോട്ട് രണ്ടുപേര്‍ കൂടി മരിച്ചു

single-img
29 September 2011

കോഴിക്കോട്: എലിപ്പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി യുവതി അടക്കം രണ്ടു പേര്‍കൂടി മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂര്‍ സ്വദേശിയായ യുവതിയും കോഴിക്കോട് പയ്യോളി സ്വദേശിയുമാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മലപ്പുറം ജില്ലയിലെ തിരൂര്‍ നിറമരുതൂര്‍ സ്വദേശിനി മാടമ്പാട്ട് വലിയവീട്ടില്‍ സാബിറ(37)യെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ദ്ധ രാത്രിയോടെ രോഗം മൂര്‍ച്ഛിച്ച് മരിച്ചു. പയ്യോളി സ്വദേശി അട്ടച്ചാല്‍ സ്വദേശി ശശി(52)യാണ് മരിച്ച മറ്റൊരാള്‍.