അധ്യാപകനെ ആക്രമിച്ചതിനെതിരെയുള്ള പ്രതിഷേധ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്ജ്

single-img
29 September 2011

കൊട്ടാരക്കര: വാളകം സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ മര്‍ദിച്ചവരെ കണെ്ടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ, എഐഎസ് എഫ് വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസിനുനേരെ കല്ലേറ് നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി.

അടിയേറ്റ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11.40 ഓടെയായിരുന്നു സംഭവം. എഐഎസ് എഫിന്റെ മാര്‍ച്ച് പോലീസ് തടയുകയും അവര്‍ പിരിഞ്ഞുപോകുകയും ചെയ്തു. എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എം.സി റോഡ് ഉപരോധിക്കുകയായിരുന്നു. പോലീസ് ഇവരെ മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും പോലീസിനുനേരെ കല്ലേറ് നടത്തി. തുടര്‍ന്നാണ് പോലീസ് ലാത്തിവീശിയത്.