ആര്‍. ബാലകൃഷ്ണപിള്ള ഫോണ്‍ ഉപയോഗിച്ചത് അന്വേഷിക്കും

single-img
29 September 2011

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണപിളള ഫോണ്‍ ഉപയോഗിച്ചതിനെക്കുറിച്ച് അന്വേഷിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജയില്‍ എഡിജിപിയാണ് ഇക്കാര്യം അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ക്കാണ് അന്വേഷണച്ചുമതല. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലകൃഷ്ണപിള്ള ഇവിടെനിന്നുമാണ് ഒരു ചാനലിനോട് ടെലിഫോണില്‍ സംസാരിച്ചത്.

വാളകത്ത് തന്റെ ഉടമസ്ഥതതയിലുള്ള സ്‌കൂളിലെ അധ്യാപകന് മര്‍ദനമേറ്റതില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ തന്നെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഇക്കാര്യം വിവാദമാക്കിയിരുന്നു. ബാലകൃഷ്ണപിളള ഫോണ്‍ ഉപയോഗിച്ചിട്ടുണ്‌ടെങ്കില്‍ അത് നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.