കൊട്ടാരക്കര ആക്രമണം; അക്രമികള്‍ ഉപേക്ഷിച്ച കാര്‍ കണ്ടെുത്തു

single-img
28 September 2011

തിരുവനന്തപുരം: വാളകത്ത് ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ മര്‍ദ്ദനമേറ്റ അധ്യാപകന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അതേസമയം മര്‍ദ്ദസത്തിന് ശേഷം അക്രമികള്‍ ഉപേക്ഷിച്ചിട്ടു പോയതെന്ന് കരുതുന്ന കാര്‍ പത്തനാപുരത്തു നിന്നും കണ്ടെടുത്തു. അദ്ധ്യപാകന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.

അദ്ധ്യാപപകനെ മര്‍ദിച്ചതിനെക്കുറിച്ച് ഉന്നതതലത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഔദ്യോഗിക തലത്തിലുള്ള ആളുകള്‍ പങ്കാളികളാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആളുടെ പേര് ഇപ്പോള്‍ പറയുന്നില്ലെന്നും പിണറായി പറഞ്ഞു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്‌ടെന്നും പിണറായി പറഞ്ഞു.