വിലക്ക് നിര്‍മ്മാതാക്കളുടെ ഈഗോയുടെ ഭാഗം; നിത്യ മേനോന്‍

single-img
28 September 2011

കൊച്ചി: തനിക്കെതിരെ വിലക്ക് ഏര്‍പ്പെടുത്താനുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം ചിലരുടെ ഈഗോയുടെ ഭാഗമായാണെന്ന് നടി നിത്യാ മേനോന്‍. താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഭീഷണിപ്പെടുത്തി തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും നിത്യാ മേനോന്‍ പറഞ്ഞു.

വിലക്കിനെതിരെ താരങ്ങളുടെ സംഘടനയായ ‘അമ്മ’യ്ക്ക് പരാതി നല്‍കുമെന്നും നിത്യാ മേനോന്‍ വ്യക്തമാക്കി. ടി.കെ.രാജീവ്കുമാറിന്റെ പുതിയ സിനിമയായ ‘തത്സമയം ഒരു പെണ്‍കുട്ടി’യുടെ ഷൂട്ടിംഗ്‌വേളയില്‍ അസോസിയേഷന്‍ ഭാരവാഹികളായ സീനിയര്‍ നിര്‍മാതാക്കളോടു മോശമായി പെരുമാറിയെന്നതാണു നിത്യയ്‌ക്കെതിരെയുള്ള ആരോപണം.