അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സ് കേസ്: പുനരന്വേഷണ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

28 September 2011
കൊച്ചി: ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സ് കേസില്‍ പുനരന്വേഷണം നടത്താനുള്ള വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. തീരുമാനം നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവും ആണെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരത്ത് നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
ആരോപണ വിധേയനായ മന്ത്രിയെ രക്ഷിക്കാനാണ് വിജിലന്‍സിന്റെ നീക്കമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഹര്‍ജിയില്‍ സര്‍ക്കാരിനും വിജിലന്‍സ് ഡയറക്ടര്‍ക്കും കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്. നേരത്തെ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന കാലത്ത് റേഷന്‍ കടകള്‍ അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.