തിരുപ്പൂര്‍ മിനി മുത്തൂറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച

single-img
24 September 2011

തിരുപ്പൂര്‍: തിരുപ്പൂര്‍ മിനി മുത്തൂറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച. ഏഴംഗം സംഘം ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഏഴര കോടിയുടെ സ്വര്‍ണം കവര്‍ന്നു. 3,489 പവന്‍ സ്വര്‍ണവും 2.36 ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും ബൈക്കിലെത്തിയ മോഷണ സംഘം രക്ഷപ്പെട്ടു. ഐജി ഏടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുത്തു.