ഏകദിന പരിഷ്‌കരണത്തിനുള്ള സച്ചിന്റെ നിര്‍ദ്ദേശത്തെ ദ്രാവിഡ് പിന്‍തുണച്ചു

single-img
22 September 2011

ബാംഗളൂര്‍: ഏകദിന ക്രിക്കറ്റ് പരിഷ്‌കരിക്കാന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശത്തെ പ്രശസ്ത ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് പിന്‍തുണച്ചു. സച്ചിന്റെ നിര്‍ദ്ദേശങ്ങള്‍ വളരെ പുതുമയുള്ളതായിരുന്നു. എന്നാല്‍ ഐസിസി എന്തുകൊണ്ടാണ് അത് തള്ളിയതെന്ന് മനസിലാകുന്നില്ല. ഓസ്‌ട്രേലിയയിലെ പ്രാദേശിക മത്സരങ്ങളില്‍ സച്ചിന്‍ പറഞ്ഞ രീതി പരീക്ഷിച്ചിട്ടുണ്‌ടെന്നും ദ്രാവിഡ് പറഞ്ഞു. ഏകദിന ക്രിക്കറ്റ് 25 ഓവര്‍ വീതമുള്ള നാല് ഇന്നിംഗ്‌സുകളാക്കണമെന്നായിരുന്നു സച്ചിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശം ഐസിസി തള്ളിയിരുന്നു.