പാമോയില്‍ കേസ്: ഹൈക്കോടതിയില്‍ ജിജി തോംസണ്‍ ഹര്‍ജി നല്‍കി

single-img
22 September 2011

കൊച്ചി: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. ജിജി തോംസണ്‍ ആണ് ഹര്‍ജി നല്‍കിയത്. ഈ കേസില്‍ അഞ്ചാം പ്രതിയാണ് ജിജി മതാംസണ്‍. ഈ വിധിക്കെതിരേ അപ്പീല്‍ നല്‍കില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.