പകര്‍ച്ചപ്പനി: മന്ത്രിക്കെതിരേ പ്രതിഷേധം

single-img
22 September 2011

കോഴിക്കോട്: ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിനെതിരേ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട് കളക്‌ട്രേറ്റിലെത്തിയ മന്ത്രിക്കാണ് വാഹനം തടഞ്ഞ്് പ്രതിഷേധം നേരിടേണ്ടി വന്നത്. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.