എലിപ്പനി: വിദഗ്ധ സംഘം നാളെ കോഴിക്കോട്ട്

single-img
21 September 2011

കോഴിക്കോട്: എലിപ്പനിയും കോളറയും പടര്‍ന്ന് പിടിക്കുന്ന കോഴിക്കോട് ജില്ലയില്‍ വിദഗ്ധ സംഘം നാളെ സന്ദര്‍ശനം നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പഞ്ചായത്ത് സെക്രട്ടറിമാരുടെ അടിയന്തരയോഗം കളക്ടര്‍മാര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.