കൊച്ചി ടസ്ക്കേഴ്സ് കേരളയെ പുറത്താക്കി

single-img
19 September 2011

മുംബൈ: കൊച്ചി ടസ്ക്കേഴ്സ് കേരളയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് നിന്നു പുറത്താക്കി. ബി.സി.സി.ഐ ജനറല്‍ ബോഡി യോഗത്തിന് ശേഷം പുതിയ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനാണ് ഇക്കാര്യം അറിയിച്ചത്. ബാങ്ക് ഗ്യാരന്റി പുതുക്കാത്തതിനാണ് നടപടി.ഓരോ വര്‍ഷവും ടീം 156 കോടി രൂപയാണ് ബാങ്ക് ഗാരന്റി ഇനത്തില്‍ നല്‍കേണ്ടത്.

കൊച്ചി ഐപിഎല്‍ ടീമിന് ബിസിസിഐ നേരത്തേ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. ടീമിനായി കെട്ടിവെച്ച തുക കൊച്ചി ടസ്‌കേഴ്‌സിന് തിരിച്ചുനല്‍കാനും ഇന്നത്തെ യോഗം തീരുമാനിച്ചു.