ഷൂട്ടിംഗിനിടെ മോഹന്‍ലാലിന് അപകടം.

single-img
16 September 2011

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവയുടെ ഷൂട്ടിംഗിനിടെ മോഹന്‍ലാലിന് അപകടം. എട്ടടി ഉയത്തില്‍ നിന്ന് ബൈക്കോടുകൂടി താഴെ വീണ മോഹന്‍ലാലിന് അപകടമൊന്നുമില്ല. ബാങ്കോക്കില്‍ വച്ച് ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനുകള്‍ ചിത്രീകരിക്കുന്ന സമയത്താണ് അപകടം. എന്നാല്‍ അതൊന്നും കാര്യമാക്കാതെ മോഹന്‍ലാല്‍ ഷൂട്ടിംഗ് തുടര്‍ന്നു. ഷൂട്ടിംഗിനു വേണ്ടി ഡ്യൂപ്പിനെ ഒരുക്കി നിര്‍ത്തിയിരുന്നെങ്കിലും ലാല്‍ സ്വന്തമായി ചെയ്യാമെന്ന് സമ്മതിക്ുകയായിരുന്നു.