പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷ ശക്തമാണമെന്ന് രാജകുടുംബം

single-img
15 September 2011

ന്യൂഡല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഇപ്പോഴുള്ള സുരക്ഷ ശക്തമാക്കുന്നതിനോട് യോജിക്കുന്നുവെന്ന് രാജകുടുംബം സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും രാജകുടുംബം അറിയിച്ചിട്ടുണ്ട്. മുമ്പ് വിദഗ്ധ സമിതി നിലവറകളുടെ സുരക്ഷ ഉയര്‍ത്തണമെന്നും കൂടാതെ ബി നിലവറ തുറന്നു പരിശോധിക്കണമെന്നും സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു.