പി.സി. ജോര്‍ജിനെതിരെ വി.ഡി. സതീശന്‍

single-img
14 September 2011

കൊച്ചി: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി തെറ്റി നില്‍ക്കുന്ന എം.എല്‍.എ വി.ഡി. സതീശന്‍ പി.സി. ജോര്‍ജിനെതിരെ ആഞ്ഞടിക്കുന്നു. പി.സി ജോര്‍ജിന്റെ പൗരബോധം ജി. കാര്‍ത്തികേയനെതിരേ കോടതി അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ എവിടെപ്പോയതായിരുന്നുവെന്ന് പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിക്കെതിരേ പരാതി അയച്ചതിനോട് പ്രതികരിച്ചുകൊണ്ട് സതീശന്‍ ചോദിച്ചു. പി.സി. ജോര്‍ജിന്റെ രാഷ്ട്രീയ ചരിരതം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും കാട്ടിയത് തെറ്റായ കീഴ്‌വഴക്കമാണെന്നും വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു.