വി.എസിനെതിരെ എം.ബി. രാജേഷ്

single-img
13 September 2011

കണ്ണൂര്‍: പി.കെ. കുഞ്ഞാലിക്കുട്ടിക്കും ബാലകൃഷ്ണപിള്ളയ്ക്കും എതിരേ ചിലര്‍ നിരന്തരം ആരോപണമുന്നയിക്കുന്നത് എളുപ്പത്തില്‍ കയ്യടി നേടാനെന്ന് എം.ബി. രാജേഷ് എംപി. കണ്ണൂരില്‍ ഡിവൈഎഫ്‌ഐ കണ്‍വെഷനിലാണ് വി.എസ്. അച്യുതാനന്ദനെതിരേ പരോക്ഷ വിമര്‍ശനവുമായി രാജേഷ് രംഗത്തെത്തിയത്. ആരോപണമുന്നയിക്കല്‍ അധ്വാനമില്ലാത്ത പണിയാണെന്നും പക്ഷേ, ഇതുമൂലം യഥാര്‍ഥ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാതെ പോകുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു.