പി.ജെ. ജോസഫ് പി.സി. ജോര്‍ജിനെതിരെ

single-img
13 September 2011

തിരുവനന്തപുരം: പി.സി. ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെ പി.ജെ. ജോസഫ് പ്രതികരിക്കുന്നു. കേരള കോണ്‍ഗ്രസില്‍ ഒന്നും നടക്കുന്നില്ലെന്ന പി.സി ജോര്‍ജ്ജിന്റെ പ്രസ്താവന തെറ്റാണെന്ന് ജലസേചന മന്ത്രി പി.ജെ ജോസഫ്. പി.സി ജോര്‍ജ്ജ് രാഷ്ട്രപതിക്കയച്ച കത്ത് വ്യക്തിപരമാണെന്നും അതില്‍ കേരളാ കോണ്‍ഗ്രസിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. എന്നാല്‍ ഭരണ സ്ഥാനത്തിരിക്കുന്നയാള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തി ചെയ്യുന്നത് ശരിയാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പി.ജെ ജോസഫ് പ്രതികരിച്ചില്ല. കെ.എം മാണി വന്ന ശേഷം ഇതു സംബന്ധിച്ച് പാര്‍ട്ടി നിലപാട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.