അസ്ഹറുദ്ദീന്റെ മകന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു

single-img
13 September 2011

ഹൈദരാബാദ്: മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് എംപിയുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ അയാസുദ്ദീന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു. അഹ്‌സറുദ്ദീല്‍ മകനെകാണാനായി ഹൈദരാബാദിലെത്തിയിട്ടുണ്ട്. ബൈക്കപകടത്തിലാണ് അയാസുദ്ദീന് ഗുരുതരമായി പരിക്കേറ്റത്. ഇതിനെതുടര്‍ന്ന് രണ്ടാം ദിവസവും അയാസുദ്ദീന്‍ വെന്റിലേറ്ററില്‍ തന്നെയാണ്. 19- കാരനായ അയാസുദ്ദീന്‍ ബിരുദ വിദ്യാര്‍ഥിയും പ്രാദേശിക ക്രിക്കറ്റ് താരവുമാണ്. അപകടത്തില്‍ അസഹ്‌റുദ്ദീന്റെ മരുമകന്‍ 16- കാരനായ അജ്മല്‍ മരിച്ചിരുന്നു.