വി.എസ്. ഗവര്‍ണറെ കണ്ടു

single-img
12 September 2011

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഗവര്‍ണറെ കണ്ടു പരാതി നല്‍കി. പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കിയതിനെതിരെയാണിത്. പി.സി.ജോര്‍ജിനെതിരെ ഭരണഘടനാപരമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ വി.എസ്. ആവശ്യപ്പെട്ടിട്ടുണ്ട്.