രാമനാഥപുരം വെടിവെയ്പ്പ്: മരണം ആറായി

single-img
11 September 2011

ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ ദലിത് നേതാവും തമിഴക മക്കള്‍ മുന്നണി പ്രസിഡന്റുമായ ജോണ്‍ പാണ്ഡ്യനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ പോലീസ് വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം ആറായി. പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ ഇന്നു പുലര്‍ച്ചെ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു ബന്ധുക്കള്‍ക്കു കൈമാറും.

അറസ്റ്റില്‍ പ്രതിഷേധിച്ചു പരമക്കുടിയില്‍ അനുയായികള്‍ നടത്തിയ പ്രകടനം അക്രമാസക്തമായപ്പോഴാണു പോലീസ് വെടിവച്ചത്. ദലിത് നേതാവ് ഇമ്മാനുവല്‍ ശേഖറിന്റെ 54-ാം ചരമവാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ നിരോധനാജ്ഞ ലംഘിച്ചു പരമക്കുടിയിലേക്കു പോയ പാണ്ഡ്യനെ ഉച്ചയ്ക്കു പൊലീസ് തടഞ്ഞതോടെയായിരുന്നു വെടിവയ്പ്പിനാധാരമായ പ്രശ്‌നങ്ങളുടെ ആരംഭം.