ടാന്‍സാനിയയില്‍ കടത്തുബോട്ട് മുങ്ങി; മരണസംഖ്യ 190 ആയി

single-img
11 September 2011

സാന്‍സിബാര്‍(ടാന്‍സാനിയ): ടാന്‍സാനിയയിലെ ഇന്ത്യന്‍മഹാസമുദ്രത്തില്‍പ്പെട്ട സാന്‍സിബാര്‍ ദ്വീപിനു സമീപം കടത്തുബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 190 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്.

പ്രാദേശികസമയം ഇന്നലെ പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം. സാന്‍സിബാറില്‍നിന്ന് അയല്‍ദ്വീപായ പെമ്പയിലേക്കു പോയ എംവി സ്‌പൈസ് ഐലന്‍ഡര്‍ എന്ന കൂറ്റന്‍ ബോട്ടാണ് നുന്‍ഗ്വി ഭാഗത്തു മുങ്ങിയത്. 620 യാത്രക്കാരാണു ബോട്ടിലുണ്ടായിരുന്നത്. 190 മൃതദേഹങ്ങള്‍ കണെ്ടടുത്തതായും 400ലധികം പേരെ രക്ഷപ്പെടുത്തിയതായും വാര്‍ത്താവിനിമയ ഉപമന്ത്രി ഇസാഹാജി ഉസി അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

യാത്രക്കാരുടെ ബാഹുല്യവും അമിതമായി ചരക്കു കയറ്റിയതുമാണു ദുരന്തകാരണമെന്നാണു പ്രാഥമിക നിയമനം. ഇവയ്‌ക്കൊപ്പം സാങ്കേതിക തകരാറും സംശയിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തമാണിതെന്നു സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. സാന്‍സിബാറിലെ പ്രധാന ദ്വീപിനും ഉപദ്വീപുകളായ ഉന്‍ഗുജ, പെമ്പ എന്നിവയ്ക്കുമിടയില്‍ സര്‍വീസ് നടത്തുന്നതാണ് അപകടത്തില്‍പ്പെട്ട ബോട്ട്.

റംസാന്‍ അവധി കഴിഞ്ഞു മടങ്ങിപ്പോയവരായിരുന്നു യാത്രക്കാരിലധികവും. രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ അയല്‍രാജ്യങ്ങളായ ദക്ഷിണാഫ്രിക്കയുടേയും കെനിയയുടേയും സഹായം തേടിയിട്ടുണ്ട്. അപകടത്തെത്തുടര്‍ന്നു ബോട്ടുസര്‍വീസ് നിലച്ചതോടെ വിവിധ ദ്വീപുകളിലായി നിരവധി വിദേശവിനോദസഞ്ചാരികളാണു കുടുങ്ങിക്കിടക്കുന്നത്.