ഫേസ്ബുക്ക് ഫോൺ വോഡാഫോൺ പുറത്തിറക്കി

single-img
7 September 2011

വോഡാഫോൺ 555 ബ്ലൂ മൊബൈൽ ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങി.ലോകത്തിലെ ഏറ്റവും ജനപ്രീയമായ സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റായ ഫേസ്ബുക്ക് അനായാസമായി ഉപയോഗിക്കാനാകും വിധമാണു
വോഡാഫോൺ 555 ബ്ലൂ മൊബൈൽ ഫോണിന്റെ രൂപകൽ‌പ്പന.ഫേസ്ബുക്കിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനായി ഒരു ഫേസ്ബുക്ക് ബട്ടൺ സഹിതമാണു പുതിയ വോഡാഫോൺ മൊബൈലിന്റെ വരവ്.ഫേസ്ബുക്ക് സുഹൃത്തുക്കളുടെ അപ്ഡേറ്റുകൾ എളുപ്പത്തിൽ ഹോം സ്ക്രീനിൽ നിന്ന്തന്നെ കാണാനാകും കൂടാതെ ഹോം സ്ക്രീനിൽ നിന്ന് തന്നെ ഫേസ്ബുക്കിലേക്ക് അപ്ഡേറ്റുകൾ നൽകാനുമാകും.2.4-ഇഞ്ച് QVGA ഡിസ്പ്ലേ ആണു ഫോണിനുള്ളത്.ഫ്ലാഷോട് കൂടിയ 2 മെഗാ പിക്സൽ ക്യാമറയും ഫോണിനുണ്ട്.കൂടാതെ എഫ് എം റേഡിയോ 3.5mm ജാക്കോട് കൂടിയ മ്യൂസിക് പ്ലയർ,3ജി വൈ-ഫൈ കണക്ട്വിറ്റി എന്നിവയും ഫേസ്ബുക്ക് ഫോണിന്റെ സവിശേഷതകൾ ആണു.ടി സി എൽ ആണു വോഡാഫോണിനു വേണ്ടി ഫേസ്ബുക്ക് ഫോൺ നിർമ്മിച്ചിരിക്കുന്നത്.4950 രൂപക്ക് വിപണിയിൽ വോഡാഫോൺ ഫോൺ ലഭ്യമാകും.