കേസുകള്‍ക്ക് പിന്നില്‍ വിഎസും ക്രിമിനലുകളും:കുഞ്ഞാലിക്കുട്ടി

single-img
6 September 2011

തനിക്കെതിരെയുള്ള കേസുകള്‍ക്ക് പിന്നില്‍ വിഎസും  അദ്ദേഹത്തിന് ഒപ്പമുള്ള ക്രിമിനല്‍ സംഘവുമാണെന്നു വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. അനധികൃതസ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ചു തനിക്കെതിരെ നല്‍കിയ ഹര്‍ജി തള്ളിയതില്‍ പുതുമയൊന്നുമില്ല. തനിക്കെതിരായ നിരവധി ഹര്‍ജികള്‍ ഇങ്ങനെ നേരത്തെ തള്ളിയിരുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.വയസ്സായാല്‍ സ്വഭാവത്തിന് മാറ്റം വരുമെന്ന് കേട്ടിട്ടുണ്ട്. ഇവിടെ ചിലര്‍ക്ക് വയസ്സായിട്ടും സ്വഭാവത്തില്‍ മാറ്റമൊന്നുമില്ലെന്ന് വി എസ്സിനെ പരാമർശിച്ച് കുഞ്ഞാലിക്കുട്ടി പറഞ്ഞു