സൗമിത്ര സെന്‍ രാജിക്കത്തു സമര്‍പ്പിച്ചു

single-img
3 September 2011

സൌമിത്ര സെന്നിന്റെ അഭിഭാഷകന്‍ രാഷ്ട്രപതി ഭവനിലെത്തി രാജിക്കത്ത് കൈമാറിയതിനെത്തുടർന്ന് രാഷ്ട്രപതി രാജി സ്വീകരിച്ചു.കഴിഞ്ഞദിവസം സെന്‍ ഫാക്സില്‍ അയച്ച രാജിക്കത്ത് സ്വീകരിക്കാനാവില്ലെന്നു രാഷ്ട്രപതി ഭവന്‍ അറിയിച്ചിരുന്നു. ഫാക്സില്‍ ലഭിച്ച കത്തിലെ ഒപ്പ് സ്വീകാര്യമല്ലെന്നും സ്വന്തം കൈപ്പടയിലുള്ള ഒപ്പാണു വേണ്ടതെന്നുമായിരുന്നു രാഷ്ട്രപതി വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്നു തന്‍റെ അഭിഭാഷകന്‍ സുഭാഷ് ഭട്ടാചാര്യ വഴി സെന്‍ കത്തിന്‍റെ ഒറിജിനല്‍ എത്തിച്ചത്.രാജി സ്വീകരിക്കപ്പെടുന്ന സാഹചര്യത്തില്‍ ലോക്സഭയില്‍
ഇംപീച്ച്മെന്‍റ് പ്രമേയത്തിനു പ്രസക്തിയില്ല. ഓഗസ്റ്റ് 18നു സെന്നിനെതിരായ പ്രമേയം രാജ്യസഭ 16നെതിരേ 189 വോട്ടിനു പാസാക്കിയിരുന്നു. നടപടി പൂര്‍ത്തിയായാല്‍ രാജ്യത്ത് ആദ്യമായി ഇംപീച്ച്മെന്‍റിലൂടെ പുറത്താകുന്ന ജഡ്ജിയെന്ന ദുഷ്പേര് സൗമിത്ര സെന്നിനാകും.
വ്യക്തിപരമായ പിഴവുകള്‍ കാരണം രാജിവയ്ക്കണമെന്ന് സുപ്രീംകോടതി കൊളീജിയം ആവശ്യപ്പെട്ടെങ്കിലും സെന്‍ വഴങ്ങിയിരുന്നില്ല. ഇതെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹത്തെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു.