പ്രധാന മന്ത്രിക്ക് 5 കോടി; മന്ത്രിമാരില്‍ സമ്പന്നന്‍ കമല്‍നാഥ്

single-img
3 September 2011

ന്യൂഡല്‍ഹി: പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങ് ഉള്‍പ്പെടെ കേന്ദ്രമന്ത്രിമാര്‍ സ്വത്തുവിവരം വെളിപ്പെടുത്തി. പ്രധാനമന്ത്രിക്ക് 5 കോടിയുടെ സ്വത്തുണ്ട്. ഇതില്‍ ബാങ്ക് നിക്ഷേപമായി 3.2 കോടിയും 1.8 േകാടിയുടെ വസ്തുവകകളുമാണുള്ളത്.

നഗര വികസ മന്ത്രി കമല്‍നാഥാണ് കേന്ദ്രമന്ത്രിമാരില്‍ ഏറ്റവും സമ്പന്നന്‍. 263 കോടിയാണ് അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം. ഏറ്റവും കുറവ് മലയാളിയായ ഏ.കെ. ആന്റണിക്കും. 1.80 ലക്ഷം രൂപമാത്രമാണ് ഇദ്ദേഹത്തിന്റെ വ്യക്തിഗത വരുമാനം. ഭാര്യയുടെ പേരില്‍ 30 ലക്ഷം രൂപയുടെ സ്വത്തുമുണ്ട്.

പ്രഭുല്‍ പട്ടേലിന് 98 കോടി രൂപയും പി. ചിതംബരത്തിന് 11 കോടി രൂപയും ഭാര്യക്ക് 12 കോടിരൂപയുമാണ് സമ്പാദ്യം. പ്രണബ് മുഖര്‍ജിക്ക് 1.8 കോടി രൂപയുടെയും ശരത് പവാറിന് 12 കോടിരൂപയുടെയും ദയാനിധിമാരന് 2.94 കോടി രൂപയുടെയും ആസ്തിയുണ്ട്.