വി.എസ്. കഴിവുകെട്ട മുഖ്യമന്ത്രി: ജോണ്‍ ബ്രിട്ടാസ്‌

single-img
31 August 2011
John Brittas

John Brittas

കോഴിക്കോട്: വീക്കിലിക്‌സ പുറത്ത് വിട്ട രേഖകള്‍ പ്രതിരോധിക്കാന്‍ നേതാക്കള്‍ പാടുപെടുന്നതിനിടെ സിപി ഐ എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള കൈരളി ചാനല്‍ മുന്‍ എം ഡി ജോണ്‍ ബ്രിട്ടാസുമായി അമേരിക്കന്‍ എംബസി ഉദ്ദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയുടെ വിവരങ്ങളും പുറത്ത് വന്നു. ചര്‍ച്ചയില്‍ കേരളാ മുഖ്യമന്ത്ര വി. എസ് അച്യതാനന്ദനെതിരെ രൂക്ഷ വിമര്‍ശനമാണ് ബ്രിട്ടാസ് നടത്തുന്നത്. ഒപ്പം തന്നെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ അനുകൂലിച്ചും സംസാരിക്കുന്നുണ്ട്.

പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാര്‍ സ്വകാര്യ നിക്ഷേപത്തിനനുകൂലമായ നിലപാടുമായി മുന്നോട്ട് പോകുമ്പോള്‍ പാര്‍ട്ടിയാണ് തടയിടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കേരളത്തില്‍ സ്ഥിതി നേരെ തിരിച്ചാണ്. പാര്‍ട്ടി നേതൃത്വം സ്വകാര്യ നിക്ഷേപത്തിനും സാമ്പത്തിക പുരോഗതിക്കും ഊന്നല്‍ നല്‍കി മുന്നോട്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രി മെല്ലെപ്പോക്ക് നയം പിന്തുടരുകയാണ്.

ബേബിയേയും ഐസക്കിനേയും പോലുള്ളവര്‍ ഉള്‍പ്പെടുന്ന നല്ല ടീമാണ് എല്‍.ഡി.എഫ്. മന്ത്രിസഭയെങ്കിലും വി.എസ്. ഈ ടീമിനെ നയിക്കാന്‍ കഴിവുള്ള ഒരാളല്ലെന്ന് ബ്രിട്ടാസ് പറയുന്നു. വിഭാഗീയതയുടെ കൂടപ്പിറപ്പായ വി.എസിന് അവരെ ഒന്നിച്ച് മുന്നോട്ടുനയിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം സ്വന്തമായി മാത്രം കാര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്ന യാളുമാണെന്ന് ബ്രിട്ടാസ് പറയുന്നു.

വരുന്ന ജില്ലാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ ഗ്രൂപ്പ് അച്യുതാനന്ദനെ മറികടക്കുമെന്നും ഫെബ്രുവരി 11 മുതല്‍ 14 വരെ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തോടെ പിണറായി വിജയന്‍ സംസ്ഥാനത്തെ അനിഷേധ്യനായ പാര്‍ട്ടി നേതാവായി ഉയരുമെന്നും ബ്രിട്ടാസ് പറയുന്നു. കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വി എസിനെ മാറ്റാന്‍ സാദ്ധ്യത കാണുന്നതോടൊപ്പം തന്നെ പാര്‍ട്ടി മുഖ്യമന്ത്രിയുടെ മേല്‍ കൂടുതല്‍ പിടിമുറുക്കുമെന്നും ബ്രിട്ടാസ് പറയുന്നു. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും മുന്നണിക്കുള്ളിലെ പടലപിണക്കങ്ങളും ഗവണ്‍മെന്റിന്റെ നല്ല പ്രവര്‍ത്തനങ്ങളെ മറച്ച് വച്ചുവെന്നും തന്മൂലം 2006ല്‍ ഉണ്ടായ പാര്‍ട്ടിയുടെ ജനപിന്തുണ കുറയാന്‍ കാരണമായിയെന്നും ബ്രിട്ടാസ് പറയുന്നു.

കടുത്ത പിണറായി അനുകൂലിയായ ബ്രിട്ടാസ് മുഖ്യമന്ത്രി സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിന് പകരം പിന്നോട്ട് ആനയിക്കുമെന്ന് ആശങ്കപ്പെടുന്നുണ്ട്. എന്നാല്‍ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കും പിണറായിയിലും കൂട്ടാളികളിലും വിശ്വാസമില്ല. സ്വകാര്യ നിക്ഷേപത്തോടൊക്കെ കൂടുതല്‍ അനുകുല നിലപാടി സ്വീകരിക്കുന്ന ഔദ്ദ്യേഗിക പക്ഷത്തെ പക്ഷെ സംശയാസ്പദമായ കണ്ണുകളോടെയാണ് കൂടുതല്‍ അളുകളും വീക്ഷിക്കുന്നത്. പാര്‍ട്ടിയില്‍ പിണറായി പക്ഷം കൂടുതല്‍ പിടിമുറുക്കുന്നതോടെ സ്ഥിതിഗതികള്‍ മാറുമെന്ന പ്രത്യാശിക്കുന്ന ബ്രിട്ടാസ് ഒപ്പംതന്നെ ഉടനടി അത് സംഭവിക്കാന്‍ സാദ്ധ്യത കുറവാണെന്നും പറയുന്നു.