സോണിയാ ഗാന്ധി ലോകത്തിലെ കരുത്തരായ സ്ത്രീകളുടെ പട്ടികയിൽ

single-img
26 August 2011

ഫോർബ്സ് മാസിക പുറത്തിറക്കിയ ലോകത്തിലെ കരുത്തരായ സ്ത്രീകളുടെ പട്ടികയിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും,നൂറ് വനിതകളുടെ പട്ടികയിൽ ഏഴാം സ്ഥാനമാണു സോണിയ ഗാന്ധിക്ക്,ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്‌ജല മെര്‍ക്കലാണ്‌ ഒന്നാം സ്ഥാനത്തുള്ളത്‌. യുഎസ്‌ വിദേശകാര്യസെക്രട്ടറി ഹില്ലരി ക്ലിന്റനാണ്‌ രണ്ടാം സ്ഥാനത്ത്‌. ബ്രസീലിന്റെ ആദ്യ വനിതാ പ്രസിഡന്റായ ദില്‍മാ റൂസഫാണ്‌ മൂന്നാം സ്ഥാനം വഹിക്കുന്നത്‌. പെപ്‌സി കോയുടെ അധ്യക്ഷയും ഇന്ത്യന്‍ വംശജയുമായ ഇന്ദിരാ നൂയി നാലാം സ്ഥാനത്തുണ്ട്‌. സോഷ്യല്‍ വെബ്‌സൈറ്റായ ഫേസ്‌ബുക്കിന്റെ സിഒഒ ഷെറില്‍ സാന്‍ഡ്‌ബര്‍ഗാണ്‌ അഞ്ചാം സ്ഥാനത്തിനു അര്‍ഹയായത്‌. മിഷേല്‍ ഒബാമ എട്ടാം സ്ഥാനവും ലേഡി ഗാഗ പതിനൊന്നാം സ്ഥാനവും നേടി.