പെറുവിൽ ശക്തമായ ഭൂചലനം:

single-img
25 August 2011

ലിമ: പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്‌ അനുഭവപ്പെട്ടതെന്ന്‌ യുഎസ്‌ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആളപായമോ നാശനഷ്ട്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.വടക്കന്‍ പാകുലാപ്പയില്‍ നിന്നു 82 കിലോമീറ്റര്‍ അകലെ ബ്രസീലിയന്‍ അതിര്‍ത്തി മേഖലയാണ്‌ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 145.2 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം. എന്നാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.