ഹസാരെയുടേത് ആക്രമണോല്‍സുക ദേശിയവാദമെന്ന് അരുന്ധതി റോയ്

single-img
23 August 2011

അന്നാ ഹസാരെയുടെ സമരത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളുമായി എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ അരുന്ധതി റോയി രംഗത്തെത്തി. ഹസാരെ മഹരാഷ്ട്രയില്‍ നടക്കുന്ന കര്‍ഷക ആത്മഹത്യകള്‍ക്കും മറ്റു പ്രശ്നങ്ങള്‍ക്കും നേരെ നിശബ്ദത പാലിക്കുന്നെന്ന് അരുന്ധതി പറഞ്ഞു.

“ഹസാരെ നടത്തുന്ന സമരരീതി ഗാന്ധിസമാണെങ്കിലും അദ്ദേഹം ഉയര്‍ത്തുന്ന വാദങ്ങള്‍ ഗാന്ധിസമല്ല. പ്രധാനമന്ത്രിയെ കൂടി ഉള്‍പ്പെടുത്തിയുള്ള സര്‍വ്വാധികാരിയായ നിരീക്ഷകന്‍ വേണമെന്ന ഹസാരെയുടെ ആവശ്യം മഹാത്മാ ഗാന്ധി പോലും അംഗീകരിക്കില്ല”- അരുന്ധതി പറഞ്ഞു.

ഗാന്ധിയനെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും അണ്ണാ ഹസാരെയുടെ അധികാരത്തോടെയുള്ള ആവശ്യപ്പെടല്‍ അതിനു യോജിക്കും വിധമല്ലെന്നും ലോക്‌പാല്‍ ബില്ലിനെ ലക്ഷ്യംവച്ച്‌ അരുന്ധതി പറഞ്ഞു. നിരാഹാരത്തെ പിന്തുണയ്‌ക്കാത്തവര്‍ യഥാര്‍ഥ ഇന്ത്യക്കാരല്ലെന്നാണു സമരത്തിലൂടെ നല്‍കുന്ന സന്ദേശം.

യഥാര്‍ഥത്തില്‍ ആരാണീ ഹസാരെ? ജനങ്ങളുടെ ശബ്ദമായി രംഗത്തുവന്ന ഈ പുതിയ സന്യാസി ഇത്രയുംകാലം എവിടെയായിരുന്നു? സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയില്‍ നടക്കുന്ന കര്‍ഷക ആത്മഹത്യയടക്കമുള്ള വിഷയങ്ങളില്‍ അദ്ദേഹം എന്തുകൊണ്ട് മൗനം പാലിക്കുന്നു?’ അരുന്ധതി ചോദിച്ചു. സത്യഗ്രഹത്തെ പിന്തുണയ്ക്കാത്തവര്‍ യഥാര്‍ഥ ഇന്ത്യക്കാരല്ലെന്ന സന്ദേശമാണ് ഹസാരെയും കൂട്ടരും നല്‍കുന്നത്.

സംവരണവിരുദ്ധ സമരത്തിന്റെ മുന്‍നിരയിലുള്ള യൂത്ത് ഫോര്‍ ഈക്വാലിറ്റി എന്ന സംഘടനയുമായി ഹസാരെയുടെ സംഘത്തിനു ബന്ധമുണ്െടന്നും സംഘത്തിന്റെ നേതൃത്വത്തിലുള്ള സംഘടനകള്‍ക്കു കൊക്കകോല, ലേമാന്‍ ബ്രദേഴ്സ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നു വന്‍തോതില്‍ പണം ലഭിക്കുന്നുണ്െടന്നും അരുന്ധതി പറഞ്ഞു. ഹസാരെ സംഘത്തിലുള്ള അരവിന്ദ് കെജ്രിവാളിന്റെ സംഘടന ഫോര്‍ഡ് ഫൌണ്േടഷനില്‍ നിന്നു നാലു ലക്ഷം അമേരിക്കന്‍ ഡോളര്‍ കൈപ്പറ്റിയിട്ടുണ്െടന്നും ലേഖനത്തില്‍ പറയുന്നു