ഹസാരെയുടെ ആരോഗ്യനില മോശമായി

single-img
23 August 2011

ലോക്പാല്‍ ബില്‍ വിഷയത്തില്‍ നിരാഹാരം അനുഷ്ടിക്കുന്ന അണ്ണാ ഹസാരെയുടെ ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ട്. ഇതെതുടര്‍ന്ന് ഹസാരെയുടെ സംഘാംഗങ്ങള്‍ രാംലീലാ മൈതാനിയില്‍ അടിയന്തരയോഗം ചേര്‍ന്നു.എട്ടാം ദിവസിത്തിലേക്ക് നിരാഹാരസമരം കടന്നതിനെത്തുടർന്ന് ഹസ്സാരെയുടെ ഭാരം അഞ്ചരക്കിലോ കുറഞ്ഞു

അതിനിടയിൽ അണ്ണാ ഹസാരെയുടെ നിരാഹാരത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്നാട്ടിലെ ഇരുന്നൂറോളം ചലച്ചിത്രപ്രവര്‍ത്തകര്‍ താരങ്ങള്‍ക്കൊപ്പം ചെന്നൈയില്‍ ഉപവാസം അനുഷ്ഠിച്ചു. രാവിലെ ആരംഭിച്ച ഉപവാസം വൈകിട്ട് അഞ്ചു വരെ നീളുമെന്ന് സംഘാടകരിലൊരാളായ തമിഴ് നിര്‍മാതാവ് കെ.ആര്‍.ജി. പറഞ്ഞു. സംവിധായകരായ ചേരന്‍, ചിത്ര ലക്ഷ്മണന്‍, നടന്‍ സൂര്യ, നടി രോഹിണി തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.