സ്വർണ്ണവില വീണ്ടും ഉയർന്നു.

single-img
23 August 2011

കൊച്ചി:സ്വര്‍ണവില വീണ്ടും ഉയർന്നു.ഇന്നലെ പവന്‌ 280 രൂപ വര്‍ധിച്ച്‌ 21,200 രൂപയിലെത്തി. ഒരു ഗ്രാമിനു വില 2,650 രൂപ. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയില്‍ വരുന്ന കുതിച്ചുകയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 23 ഡോളര്‍ വര്‍ദ്ധിച്ച് 1574 ഡോളര്‍ എന്ന നിലയില്‍ എത്തി.ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണ വില കുത്തനെ കൂടാന്‍ ഇടയാക്കി.
ആഗോള ധനവിപണിയിലെ അനിശ്ചിതത്വവും അമേരിക്കന്‍, യൂറോപ്യന്‍ സമ്പദ്ഘടനകളുടെ പ്രതിസന്ധിയുമാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. ഇക്കുറി റമസാനും തിരുവോണവും അടുത്ത ദിവസങ്ങളിലെത്തിയത് വ്യാപാരത്തോത് വര്‍ധിപ്പിക്കുമെന്നാണു പ്രതീക്ഷ.