സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ ബി ജെ പി ശ്രമിച്ചു

single-img
23 August 2011

കോഴിക്കോട്‌: മാറാട്‌ കലാപം സംബന്ധിച്ച കേസുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ നിന്നും ബി.ജെ.പി പിന്തിരിഞ്ഞതായി സൂചന,മാറാട് കേസില്‍ സിബിഐ അന്വേഷണത്തിനും മറ്റുമായി നല്‍കിയ ചില ഹര്‍ജികളിലാണ് ഇതു സംബന്ധിച്ച സൂചനകളുള്ളത്.

മാറാട്‌ സ്വദേശിനിയായ ശ്യാമള 2003-ല്‍ നല്‍കിയ ഹര്‍ജിയില്‍ അന്നത്തെ എന്‍ഡിഎ സര്‍ക്കാര്‍ എതിര്‍കക്ഷിയല്ല. എന്നാല്‍ ഇതേ വ്യക്‌തി 2007-ല്‍ നല്‍കിയ ഹര്‍ജിയിലാകട്ടെ യുപിഎ സര്‍ക്കാറിനെ എതിര്‍കക്ഷിയാക്കിയിട്ടുമുണ്ട്‌. ഇതും ചില സംശയങ്ങള്‍ക്ക്‌ ഇട നല്‍കുന്നു.

2007 ല്‍ സി.ബി.ഐ അന്വേഷണത്തിന്‌ ആവശ്യപ്പെട്ട്‌ മാറാട്‌ സ്വദേശിയും ബി.ജെ.പി അനുഭാവിയമായ ബാബു നല്‍കിയ ഹര്‍ജിയിലാണ്‌ സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാട്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. വിചാരണയെ ബാധിക്കുമെന്ന കാരണമാണ്‌ ഇതിനായി നല്‍കിയിരിക്കുന്നത്‌.